India

കൈക്കൂലി കേസ്; കർണാടകയിലെ ബിജെപി എംഎൽഎ വിരുപാക്ഷപ്പ അറസ്റ്റിൽ

കർണാടക ലോകായുക്ത പൊലീസാണ് അറസ്റ്റ് ചെയ്തത്

MV Desk

ബെംഗളൂരു: കൈക്കൂലിക്കേസിൽ പ്രതിയായ കർണാടകയിലെ ബിജെപി എംഎൽഎ എം വിരുപാക്ഷപ്പ അറസ്റ്റിൽ. കർണാടക ലോകായുക്ത പൊലീസാണ് അറസ്റ്റ് ചെയ്തത്.

സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്‍റ് ലിമിറ്റഡ് ചെയർമാൻ കൂടിയാണ് അദ്ദേഹം. കേസിൽ കർണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് വിരുപാക്ഷപ്പ അറസ്റ്റിലായത്. മാർച്ച് 4ന് ലോകായുക്ത അഴിമതി വിരുദ്ധ സംഘം നടത്തിയ റെയ്ഡിനിടെ വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്തിന്‍റെ വീട്ടിൽ നിന്നും 8 കോടിയിലധികം രൂപ പിടിച്ചെടുത്തതിരുന്നു.

81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വ്യവസായിയായ ശ്രേയസ് കശ്യപ് നല്‍കിയ പരാതിയിലാണ് ലോകായുക്ത കേസെടുത്തത്. കെഎസ്ഡിഎല്ലിനു രാസവസ്തുക്കള്‍ നൽകുന്നതിനുള്ള കരാറിനായാണ് കൈക്കൂലിയെന്നാണ് സൂചന. വിവാദത്തിനു പിന്നാലെ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റസ് ലിമിറ്റഡിന്‍റെ (കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരുപാക്ഷപ്പ രാജിവച്ചിരുന്നു.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു