കരൂർ ദുരന്തം; മരണ സംഖ‍്യ 39 ആയി, 111 പേർ ചികിത്സയിൽ

 
India

കരൂർ ദുരന്തം; മരണ സംഖ‍്യ 39 ആയി, 111 പേർ ചികിത്സയിൽ

നിരവധി കുട്ടികളെ കാണാതായതായി റിപ്പോർട്ടുകളുണ്ട്

Aswin AM

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകിയ തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരിൽ 9 പേർ കുട്ടികളും 17 സ്ത്രീകളും 13 പുരുഷൻമാരും ഉൾപ്പെടുന്നു. നിലവിൽ 111 പേരാണ് ആ‍ശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ഇതിൽ 10 പേരുടെ ആരോഗ‍്യ നില അതീവ ഗുരുതരമായി തുടരുകയാണ്. നിരവധി കുട്ടികളെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സർക്കാർ ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചിട്ടുണ്ട്.

അതേസമയം, മുഖ‍്യമന്ത്രി എ.കെ. സ്റ്റാലിൻ സംഭവ സ്ഥലത്ത് എത്തിചേർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ‍്യാപിച്ചിട്ടുണ്ട്.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം