ഖുശ്ബു  
India

ഖുശ്ബു ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജി വച്ചു

രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായാണ് വനിതാ കമ്മിഷനിൽ നിന്ന് രാജി വച്ചിരിക്കുന്നത്.

ചെന്നൈ: ദേശീയ വനിത കമ്മിഷൻ അംഗത്വം രാജി വച്ച് സിനിമാ താരം ഖുശ്ബു. തുടർന്നും ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്നും താരം വ്യക്തമാക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരിക്കേ 2023ലാണ് ഖുശ്ബു വനിതാ കമ്മിഷൻ അംഗമായത്. ഒരു മാസം മുൻപേ രാജി സമർപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് തീരുമാനമായതെന്ന് ഖുശ്ബു വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായാണ് വനിതാ കമ്മിഷനിൽ നിന്ന് രാജി വച്ചതെന്ന് താരം പറഞ്ഞു. 202 ഒക്റ്റോബറിലാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേർന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ