India

'എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്'; തിരിച്ചടിച്ച് ഖുശ്ബുവിന്‍റെ പഴയ പോസ്റ്റ്

ഖുശ്ബുവിനെതിരെ ഇതിന്‍റെ പേരിൽ കേസെടുക്കാൻ ​ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം

MV Desk

ന്യൂഡൽഹി: മോദി പരാമർശത്തിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷവിധിച്ചതിനു പിന്നാലെ ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദറിന്‍റെ ഒരു പഴയ പോസ്റ്റാണ് വൈറലാവുന്നത്. രാഹുലിന്‍റെ പോസ്റ്റിന് സമാനമായ പരാമർശം അടങ്ങിയതായിരുന്നു ഖുശ്ബുവിന്‍റെ പോസ്റ്റും. ഈ പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കു വച്ചിരിക്കുന്നത്.

2018ൽ ഖുശ്ബു കോൺ​ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാർക്കും മോദി എന്നു പോരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിന്‍റെ പോസ്റ്റ്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അം​ഗവുമായ ഖുശ്ബുവിനെതിരെ ഇതിന്‍റെ പേരിൽ കേസെടുക്കാൻ ​ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം.

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

ക്ലാസിൽ പങ്കെടുത്തില്ല, വോട്ടും അസാധുവാക്കി; ബിജെപിയുമായി ശ്രീലേഖയുടെ ശീതയുദ്ധം

മുസ്താഫിസുർ വിവാദം; ബംഗ്ലാദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പിൽ നിന്ന് ഇന്ത‍്യൻ കമ്പനി പിന്മാറി

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു

പരാശക്തി ഞായറാഴ്ച തിയെറ്ററുകളിൽ; പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്