കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

 
India

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

ആദ്യം പറഞ്ഞ മൊഴി അതിജീവിത പിന്നീട് മാറ്റിയിരുന്നു

Namitha Mohanan

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂർ കൂട്ടബലാത്സംഗ കേസിലെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് പൊലീസ്. അതിജീവിതയായ പെൺകുട്ടിയുടെയും അവരുടെ സുഹൃത്തിന്‍റെയും മൊഴികൾ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മെഡിക്കൽ രേഖകളിലും അറസ്റ്റിലായ പ്രതികളുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളുമടക്കം വ്യത്യസ്ഥമാണെന്നും സംഘത്തെ കുഴപ്പിക്കുന്നുണ്ട്.

അതിജീവിത ഡോക്റ്റർക്ക് നൽകിയ മൊഴിയിൽ മൂന്നു പേരുണ്ടായിരുന്നെന്നും അവരിലൊരാൽ തന്നെ പീഡിപ്പിച്ചതായതായുമായിരുന്നു മൊഴി നൽകിയത്. എന്നാൽ പിന്നീട് നൽകിയ മൊഴിയിൽ 5 പേർ തന്നെ കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും അതിജീവിത മൊഴി മാറ്റി. സ്ഥിരതയില്ലാത്ത ഈ മൊഴികൾ അന്വേഷണ സംഘത്തിന് തലവേദനയാവുകയാണ്.

ഒക്ടോബർ 10 ന് രാത്രിയാണ് കോളെജ് ക്യാംപസിനടുത്ത് 23 കാരിയായ മെഡിക്കൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിൽ തെളിവുകൾ ശേഖരിക്കുകയും അന്വേഷണം അവസാനഘട്ടത്തിലേക്കെത്തുകയും ചെയ്യുന്ന സന്ദർഭത്തിൽ പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അന്വേഷണ സംഘത്തിന് തലവേദനയാവുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ