India

പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊന്നു

രാവിലെ പതിനൊന്നു മണിയോടെയാണ് ‌ഭീകരർ ഇദ്ദേഹത്തിനു നേരെ നിറയൊഴിച്ചത്

പുൽവാമ : പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു. നാൽപതുകാരനായ സഞ്ജയ് ശർമ്മയാണു കൊല്ലപ്പെട്ടത്. പുൽവാമ അചാൻ പ്രദേശവാസിയായ ഇദ്ദേഹം ബാങ്ക് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നയാളാണ്. രാവിലെ പതിനൊന്നു മണിയോടെയാണ് ‌ഭീകരർ ഇദ്ദേഹത്തിനു നേരെ നിറയൊഴിച്ചത്.

ചന്തയിലേക്കു പോകുന്ന വഴിയിലാണു സഞ്ജയ് ശർമ്മയ്ക്കു വെടിയേറ്റതെന്നു ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീകരർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ജമ്മു കശ്മീരിൽ മൂന്നോളം കശ്മീരി പണ്ഡിറ്റുകൾ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു