സമീർ മോദി
ന്യൂഡൽഹി: ഐപിഎൽ മുൻ മേധാവി ലളിത് മോദിയുടെ സഹോദരനും വ്യവസായിയുമായ സമീർ മോദിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കേസിലാണ് നടപടി. വ്യാഴാഴ്ച വൈകിട്ട് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചയിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീ സമീറിനെതിരേ ബലാത്സംഗ കുറ്റത്തിന് പൊലീസിൽ പരാതി നൽകിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗം ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് പൊലീസ് കേസെടുത്തു.