Vijay File
India

അഞ്ച് ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം; നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്

ആന ബിഎസ്‌പിയുടെ ചിഹ്നമാണ്

ചെന്നൈ: തമിഴ് സൂപ്പർ താരവും ടിവികെ പാർട്ടി നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ്. പാർട്ടി പതാകയിലെ ആനയുടെ ചിഹ്നം മാറ്റണമെന്നാവശ്യപ്പെട്ട് ബിഎസ്‌പിയാണ് വിജയ്ക്ക് വക്കീൽ നോട്ടീസയച്ചത്. ആന ബിഎസ്‌പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ ബിഎസ്‌പി പറയുന്നു. തമിഴ്നാട് ബിഎസ്‌പിയുടെ അഭിഭാഷക വിഭാഗമാണ്‌ നോട്ടീസ് അയച്ചത്.

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും നിയമനടപടിയിലേക്ക് കടക്കാൻ ബിഎസ്പി തീരുമാനിച്ചത്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത