ലയണൽ മെസി, നരേന്ദ്രമോദി

 
India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മെസി; സെലിബ്രിറ്റി മത്സരത്തിൽ പന്ത് തട്ടും

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്

Aswin AM

ന‍്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

ശേഷം സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിലും മെസി പന്തു തട്ടും. നേരത്തെ മെസി കോൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിലെത്തുന്നത്.

മെസിക്കൊപ്പം സുവാരസും, റോഡ്രിഗോ ഡി പോളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മെസിക്ക് സച്ചിൻ ടെൻഡുൾക്കർ അദ്ദേഹത്തിന്‍റെ പത്താം നമ്പർ ജേഴ്സി സമ്മാനിച്ചിരുന്നു. ഡൽഹിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം മെസി നാട്ടിലേക്ക് തിരിക്കും.

അതേസമയം, കോൽക്കത്തയിലെ മെസിയുടെ സന്ദർശനം വലിയ പ്രതിഷേധത്തിനും സംഘർഷത്തിനും വഴിവച്ചിരുന്നു. 10 മിനിറ്റ് സ്റ്റേഡിയത്തിൽ തങ്ങിയ ശേഷം മെസി മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ടിഎംസിയുടെ ആരോപണം. സംഭവത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് ഗവർണറുടെ ആവശ‍്യം.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച