India

'പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ന്നു': ധനമന്ത്രി

ന്യൂഡൽഹി: ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ പൗരന്മാരുടെ ജീവിതനിലവാരവും അന്തസും ഉയര്‍ന്നുവെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് അവതരണത്തില്‍ സര്‍ക്കാരിന്‍റെ ക്ഷേപദ്ധതികളെക്കുറിച്ചു വിവരിക്കുമ്പോഴായിരുന്നു ധനമന്തിയുടെ ഈ പരാമര്‍ശം. 

ഇന്ത്യന്‍ സമ്പദ്ഘടന  അഞ്ചാം സ്ഥാനത്തേക്ക് എത്തി. കോവിഡ് കാലത്ത് എണ്‍പതു കോടി ആളുകള്‍ക്ക് ഇരുപത്തെട്ടു മാസത്തോളം ധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സമയത്തും, മഹാമാരിയുടെ കാലത്തും ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി തിരിച്ചറിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. രാജ്യം അഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ധാരാളമായി ആകര്‍ഷിക്കുന്നുണ്ട്. ഈ രംഗത്ത് ഇനിയും വളര്‍ച്ച സാധ്യമാകും. യുവാക്കള്‍ക്ക് ടൂറിസം രംഗത്ത് വലിയ തൊഴിലസരങ്ങളാണ് കാത്തിരിക്കുന്നതും ധനമന്ത്രി വ്യക്തമാക്കി.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു