LPG cylinders Representative image
India

പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു

ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1,740 രൂപയായി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.

ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയുമായി ഉയർന്നു. ചെന്നൈയിലിത് 1903 രൂപയും കൊച്ചിയിൽ1749 രൂപയുമാണ് പുതുക്കിയ വില.

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

കോതമംഗലത്ത് കിണറ്റിൽ‌ വീണ കാട്ടാനയെ കരകയറ്റി; ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി കലക്റ്റർ

നിരന്തരം അവഗണിക്കുന്നു; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു

''ദേവസ്വം ബോർഡിന്‍റെ ആശ‍യം മികച്ചത്''; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു; ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്ന അന്നു മുതൽ പ്രാബല‍്യത്തിൽ