ഉദയനിധി സ്റ്റാലിൻ

 
India

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കോടതി നിർദേശം

ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടാണ് തമിഴ്നാട് സർക്കാർ കോടതിയിൽ സ്വീകരിച്ചത്

Namitha Mohanan

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ ഉടൻ വിട്ടയകാണാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ചോദ്യം ചെയ്‌ത്‌ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് പൊലീസിന് കോടതി നിർദേശം നൽകിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.

ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടാണ് തമിഴ്നാട് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ കോടതിയെ അറിയിച്ചു.

അതേ സമയം താൻ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ പ്രതികരണം. വിജയ്, തൃഷ എന്നിവരെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്ന് ചൊവാഴ്ച രാവിലെയാണ് ഉദയനിധിയെ തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

ബിഹാർ പ്രളയം; മൂന്ന് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ

നിഥാരി കൊലക്കേസ്; സുപ്രീം കോടതി വെറുതെ വിട്ടയാൾ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ

ഫിലിപ്പീൻസിലെ ഹൈസ്കൂളിൽ വെടിവയ്പ്പ്; 2 വിദ്യാർഥികളടക്കം 3 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്

ഭീകരവാദ ഗൂഢാലോചന കേസ്; ഇന്ത്യയിൽ അറസ്റ്റിലായ മുൻ അമെരിക്കൻ കൂലിപ്പട്ടാളക്കാരന് ജാമ്യം