ബുസി ആനന്ദ് |നിർമൽ കുമാർ
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ നേതാക്കളുടെ മുൻകൂർ ജാമ്യഹർജി തള്ളി മദ്രാസ് ഹൈക്കോടതി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്‍റെയും നിർമൽ കുമാറിന്‍റെയും ഹർജിയാണ് തള്ളിയത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് നടപടി. പാർട്ടിയിലെ രണ്ടാമനാണ് ബുസി ആനന്ദ്. ഇരുവരുടെയും അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.