മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടദാന ആധാരം റദ്ദാക്കാം: മദ്രാസ് ഹൈക്കോടതി

 
India

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടദാന ആധാരം റദ്ദാക്കാം: മദ്രാസ് ഹൈക്കോടതി

വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

നീതു ചന്ദ്രൻ

ചെന്നൈ: പ്രായമായവരെ സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എഴുതി നല്‍കിയ ഇഷ്ടദാന ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എസ്. നാഗലക്ഷ്മി എന്ന സ്ത്രീയുടെ മരുമകള്‍ എസ്. മാല സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് എസ്.എം. സുബ്രഹ്മണ്യം, കെ. രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം.

2007ലെ സെക്ഷന്‍ 23(1) മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് കേസ് പരിഗണിക്കുന്നതിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന പ്രതീക്ഷയോടെയാണ് ഒരാള്‍ തന്‍റെ സ്വത്ത് കൈമാറ്റം ചെയ്യുന്നത്. എന്നാല്‍ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ സ്വത്ത് വാങ്ങുന്നയാള്‍ പരാജയപ്പെട്ടാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇഷ്ടദാനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള അവസരമുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം അമ്പെയ്‌തിട്ട്‌ ഇന്ത്യന്‍ വനിതകള്‍; ഫൈനലില്‍ ചൈനയെ കീഴടക്കി

ഇടുക്കി വനാതിർത്തിയിൽ കാട്ടാനശല്യം; രാവിലെ 6 വരെയും വൈകിട്ട് 6ന് ശേഷവും പുറത്തിറങ്ങരുതെന്ന് കലക്റ്റർ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ കനക്കും

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെടാൻ ഇന്ത്യ മുന്നണി; ഡിഎംകെയും എഎപിയും പങ്കെടുക്കില്ല

ട്രെയിനുകളിൽ പ്രത്യേക പരിശോധന; തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണം