Mahua Moitra file
India

''അന്വേഷണത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുന്നു''; സിബിഐക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകി മഹുവ മൊയ്ത്ര

ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നാണ് മഹുവ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്

Namitha Mohanan

ന്യൂഡൽഹി: സിബിഐ അന്വേഷണത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകി. നിയമവിരുദ്ധമായ നീക്കത്തിലൂടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നതെന്നും പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും മഹുവ പരാതിയിൽ പറയുന്നു.

ലോക്സഭയിൽ ചോദ്യം ചോദിക്കാനായി കോഴ വാങ്ങിയെന്ന പരാതിയിൽ മഹുവയുടെ കോൽക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാർട്മെന്‍റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാർട്മെന്‍റിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. കോഴക്കേസിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസമാണ് സിബിഐക്ക് ലോക്‌പാൽ നിർദേശം നൽകിയത്. ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നാണ് മഹുവ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എ.കെ. ബാലനെ തള്ളാതെ പിണറായി; ജമാഅത്തെ ഇസ്ലാമിക്ക് വിമർശനം

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

പന്തീരങ്കാവിൽ ടോൾ പിരിവ് ജനുവരി 15 ന് ശേഷം; ഫാസ്ടാഗ് ഇല്ലെങ്കിൽ രണ്ടിരട്ടി തുക

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത്

ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി