Mahua Moitra file
India

മഹുവ തിരിച്ചെത്തുന്നു; 57083 വോട്ടുകളുടെ ലീഡ്

ബിജെപിയുടെ അമൃത റോയാണ് രണ്ടാം സ്ഥാനത്ത്.

കോൽക്കത്ത: വിവാദങ്ങൾക്കൊടുവിൽ ലോക്സഭയിൽ നിന്ന് അയോഗ്യയാക്കിയ തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര വിജയത്തിലേക്ക് . പശ്ചിമ ബംഗാളിലെ കൃഷ്ണ നഗർ മണ്ഡലത്തിൽ നിന്ന് 57083 വോട്ടുകളുടെ ലീഡോടെയാണ് മഹുവ മുന്നേറുന്നത്. ബിജെപിയുടെ അമൃത റോയാണ് രണ്ടാം സ്ഥാനത്ത്. സിപിഎം സ്ഥാനാർഥി എസ്.എം. സാദി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

അദാനി ഗ്രൂപ്പിനെതിരേ പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിന് ദർശൻ ഹിരാനന്ദാനി എന്ന വ്യവസായിയിൽനിന്നു പണം വാങ്ങിയെന്ന ആരോപണത്തിലാണ് എത്തിക്സ് കമ്മിറ്റി മഹുവയെ അയോഗ്യയാക്കിയത്.. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്താൻ ലോക്‌പാൽ ഉത്തരവിട്ടതായി പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശപ്പെട്ടിരുന്നു.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!