മൈഥിലി ഠാക്കൂർ

 
India

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങി ഗായിക മൈഥിലി ഠാക്കൂർ

ബിജെപി നേതാവ് വിനോദ് താവ്‌ഡെയുമൊത്തുള്ള ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് മൈഥിലി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന അഭ‍്യൂഹങ്ങൾ ശക്തമായത്

Aswin AM

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗായിക മൈഥിലി ഠാക്കൂർ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിഹാറിലെ ബിജെപി നേതാവ് വിനോദ് താവ്‌ഡെയുമൊത്തുള്ള ചിത്രങ്ങൾ സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് മൈഥിലി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന അഭ‍്യൂഹങ്ങൾ ശക്തമായത്.

മധുബനി, അലിഗഢ് എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൈഥിലി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മൈഥിലിയുടെ സ്വന്തം മണ്ഡലമാണ് മധുബനി.

കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രമന്ത്രി നിത‍്യാനന്ദ് റായ്, മൈഥിലി ഠാക്കൂർ, വിനോദ് താവ്‌ഡെ എന്നിവർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. 'ബിഹാറിന്‍റെ പുത്രി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിനോദ് താവ്‌ഡെ മൈഥിലിയെ സ്വാഗതം ചെയ്തത്.

ദുൽക്കറിൽ നിന്നു പിടിച്ചെടുത്ത കാർ വിദേശത്തു നിന്ന് കടത്തിയത്: കസ്റ്റംസ്

രഞ്ജി ട്രോഫി കർണാടക ടീം പ്രഖ‍്യാപിച്ചു; കരുൺ നായർ തിരിച്ചെത്തി

ഹരിയാന എഡിജിപി സ്വയം വെടിവച്ച് മരിച്ചു

മെസി വരുന്നു; കോഴിക്കോട്ട് റോഡ് ഷോ, കൊച്ചിയിൽ പന്തുകളി

35 ലക്ഷം വിദ്യാർഥികൾക്ക് സർക്കാരിന്‍റെ ഇൻഷുറൻസ് പരിരക്ഷ