മുഹമ്മദ് മുയ്സു 
India

ഇന്ത്യയുമായി ഇടഞ്ഞതിനു പിന്നാലെ മേയർ തെരഞ്ഞെടുപ്പിൽ മുയ്സുവിനു തിരിച്ചടി

എംഡിപി സ്ഥാനാർഥി ആദം അസിം മാലിയിലെ പുതിയ മേയറായി സ്ഥാനമേൽക്കും.

മാലി: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞതിനു പിന്നാലെ മാലിയിലെ മേയർ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. ഇന്ത്യക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷം മാൽദീവിയൻ ഡമോക്രാറ്റിക് പാർട്ടിയാണ്( എംഡിപി) തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയത്. എംഡിപി സ്ഥാനാർഥി ആദം അസിം മാലിയിലെ പുതിയ മേയറായി സ്ഥാനമേൽക്കും.

മുഹമ്മദ് മുയ്സുവായിരുന്നു അടുത്തിടെ വരെ മാലിയിലെ മേയർ. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുയ്സു രാജി വച്ചതോടെയാണ് വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടന്നത്.

മുയ്സുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന് (പിഎൻസി) വൻ പരാജയമാണ് മേയർ തെരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്. ശനിയാഴ‍്ചയാണ് മേയർ തെരഞ്ഞെടുപ്പു നടന്നത്.

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും