ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ. കടുത്ത പനിയും ശ്വാസതടസവും മൂലമാണ് മല്ലികാർജുൻ ഖാർഗെയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ അറിയിച്ചു. ഒക്റ്റോബർ 7-ന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.