"കൊല്ലാൻ നോക്കി"; ഭാര്യയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ച് 42കാരൻ, നിഷേധിച്ച് യുവതി

 
India

"കൊല്ലാൻ നോക്കി"; ഭാര്യയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ച് 42കാരൻ, നിഷേധിച്ച് യുവതി

കരിഷ്മ തനിക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്നും മകന് ഭക്ഷണത്തിലൂടെ മയക്കുമരുന്നുകൾ നൽകാൻ ശ്രമിച്ചുവെന്നും ഹരിശ്ചന്ദ്ര ആരോപിച്ചിട്ടുണ്ട്

ഗോണ്ട: വിഷം നൽകി കൊല്ലാൻ നോക്കിയെന്ന് ആരോപിച്ച് സ്വന്തം ഭാര്യയെ മറ്റാരാൾക്ക് വിവാഹം കഴിച്ചു നൽകി ഉത്തർപ്രദേശ് സ്വദേശി. ഖൊദാരേ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 42 കാരനായ ഹരിശ്ചന്ദ്രയാണ് 36 വയസുള്ള ഭാര്യ കരിഷ്മയെ ശിവ്‌രാജ് ചൗഹാന് വിവാഹം കഴിച്ചു നൽകിയത്. ഇരുവരെയും മോശം സാഹചര്യത്തിൽ ചൊവ്വാഴ്ച പിടികൂടിയെന്നാണ് ഹരിശ്ചന്ദ്ര ആരോപിക്കുന്നത്.

അതു മാത്രമല്ല കരിഷ്മ തനിക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്നും മകന് ഭക്ഷണത്തിലൂടെ മയക്കുമരുന്നുകൾ നൽകാൻ ശ്രമിച്ചുവെന്നും ഹരിശ്ചന്ദ്ര ആരോപിച്ചിട്ടുണ്ട്. 15 വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്. വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പുരോഹിതന്‍റെ സാന്നിധ്യത്തിലാണ് കരിഷ്മയെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകിയത്.

ഭാര്യയുമായി യാതൊരു ബന്ധവും പുലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇയാൾ വ്യക്തമാക്കി. അതേ സമയം തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും പരപുരുഷ ബന്ധം ഉണ്ടായിരുന്നില്ലെന്നും കരിഷ്മ പറയുന്നു.

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്

പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം; സനൽകുമാറിനെതിരേ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ്

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടി അമിത് ഷാ

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി