.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഷിംല: 200 കോടിയിലധികം രൂപയുടെ വൈദ്യുതി ബിൽ കണ്ടതിന്‍റെ ഞെട്ടൽ മാറാതെ ഉപയോക്താവ്. ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ഒരു ബിസിനസുകാരന് 2,10,42,08,405 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്.
സംഭവം കണ്ടപ്പോൾ ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും ലളിത് ധിമാൻ എന്ന ബിസിനസുകാരൻ നേരെ ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു.
സാങ്കേതിക തകരാര്‍ മൂലമാണ് ബില്ലില്‍ പിശക് വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ അദ്ദേഹത്തിന് 4,047രൂപയുടെ ശരിയായ വൈദ്യതി ബില്‍ നല്‍കുകയും ചെയ്തു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ വർഷം, നോയിഡയിലെ സെക്ടർ 122-ൽ താമസിക്കുന്ന ബസന്ത് ശർമ്മയ്ക്ക് 3 മാസത്തേക്ക് 4 കോടി രൂപയുടെ ബിലാണ് ലഭിച്ചത്. റെയിൽവേ ജീവനക്കാരനായ ശർമ്മയ്ക്ക് എസ്എംഎസ് അറിയിപ്പ് വഴിയാണ് അദ്ദേഹത്തിന്‍റെ ബിൽ ലഭിച്ചത്. ഇത് അടയ്ക്കേണ്ട അവസാന തീയതി ജൂലൈ 24 ആണെന്നും നിശ്ചിത തീയതിക്കുള്ളിൽ പണമടച്ചാൽ, ഉപഭോക്താവിന് മൊത്തം തുകയിൽ 2.8 ലക്ഷം രൂപ കിഴിവ് ലഭിക്കുമെന്ന് എസ്എംഎസിൽ പറഞ്ഞിരുന്നു.