മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ 
India

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video

റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി.

Ardra Gopakumar

കർണാടക: മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ‌ 2 പേർ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

ഇതോടൊപ്പം, സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി.

ഞായറാഴ്ച രാവിലെയാണ് മൈസൂരു സ്വദേശികളും എൻജിനിയറിംഗ് വിദ്യാർഥികളുമായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. നീന്തൽക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. കുളത്തിന്‍റെ ഈ ഭാഗത്ത് ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപോവുകയായിരുന്നു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. യുവതികൾ രക്ഷാ സഹായം അഭ്യർഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയിരുന്നില്ല. നീന്തൽക്കുളത്തിനു സമീപം ഒരുക്കിവയ്ക്കേണ്ട ജീവൻരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഈ റിസോർട്ടിൽ ഉണ്ടായിരുന്നില്ലെന്നും റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ‌എഫ്ഐആറിൽ പറയുന്നു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി