മണിപ്പൂരിൽ ഏറ്റുമുട്ടൽ; 10 ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു
file image
ഇംഫാൽ: മണിപ്പുരിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ 10 ഭീകരവാദികൾ കൊല്ലപ്പെട്ടു. വലിയ ആയുധ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിൽ അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പരിശോധനയ്ക്കിടെ സുരക്ഷാസേനയ്ക്കുനേരെ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സേന വ്യക്തമാക്കി.