ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ വധിച്ചു
ബിജാപൂർ: ബിജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ഗ്രാമങ്ങളിൽ 2 ഗ്രാമീണരെ മാവോയിസ്റ്റുകൾ വധിച്ചു. കൊലപാതക കാരണം സംബന്ധിച്ച് വ‍്യക്തതയില്ല. പൊലീസ് വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
ഞായറാഴ്ച കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ ഇവിടം സന്ദർശിക്കാനിരിക്കെയാണ് ഇത്തരത്തിൽ ഗ്രാമീണർക്കു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം ജൂൺ 17ന് ബിജാപൂരിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 13 വയസുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.