ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ

 
India

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

33 വർഷം സർവീസ് കഴിഞ്ഞവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ തരം തിരിച്ചാണ് പിരിച്ചുവിടൽ

Sarath Nath MS

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്‍റൽ റൂൾ (FR) 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്‍റെ ഈ അടിയന്തര നടപടി.

കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്‌ഷനിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങിയത്. വിവിധ ദ്വീപുകളിലെ 37 മൾട്ടി ടാസ്കിങ് സ്റ്റാഫ് , 6 അപ്പർ ഡിവിഷൻ ക്ലർക്ക് , 3 ലോവർ ഡിവിഷൻ ക്ലർക്ക് , ഒരു സ്റ്റെനോഗ്രാഫർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരാണ് ഈ കൂട്ടനടപടിക്ക് ഇരയായത്. ഈ വർഷത്തെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്.

33 വർഷം സർവീസ് കഴിഞ്ഞവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ തരം തിരിച്ചാണ് പിരിച്ചുവിടൽ. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ നടപടിയെന്നാണ് അഡ്മിനിസ്ട്രേഷന്‍റെ ഔദ്യോഗിക വിശദീകരണം. ജീവനക്കാരുടെ ഇതുവരെയുള്ള സേവന റെക്കോഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം.

ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപടിയെങ്കിലും, പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ലഭിക്കും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരായിരിക്കുമെന്നും സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു