ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിൽ ഇടിഞ്ഞു വീണു
amer ford - file image
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിലിന്‍റെ ഭാഗം ഇടിഞ്ഞു വീണു. 200 അടി നീളമുള്ള മതിലാണ് ശനിയാഴ്ച തകർന്നു വീണത്.
അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിലാണ് ആമേർ കോട്ടയുടെ മതിലിന്‍റെ വലിയോരു ഭാഗം തകർന്നതെന്നാണ് വിവരം.