രാഹുൽ ഗാന്ധി 
India

വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ബിഹാറിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം

ബിജെപിയുടെ നിർദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവർത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

പറ്റ്ന: വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ബിഹാറിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെയും സഖ്യനേതാക്കളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് കൂറ്റന്‍‌ മാര്‍ച്ച് നടന്നു.

വോട്ട് മോഷണത്തിനുളള ശ്രമമാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപിയുടെ നിർദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവർത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ബിഹാര്‍ ബന്ദിന്‍റെ ഭാഗമായി കോൺഗ്രസ്, ആർജെഡി പ്രവർത്തകർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വന്ദേഭാരതുള്‍പ്പെടെയുള്ള ട്രെയിനുകള്‍ തടഞ്ഞു. പട്ന ദേശീയപാത ഉപരോധിച്ചു.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി