India

വ്യോമസേനാ വിമാനം വീടിനു മുകളിൽ തകർന്നു വീണു; 2 മരണം (വീഡിയൊ)

സൂറത്ത്ഗഡിൽ നിന്നു പുറപ്പെട്ട മിഗ് 21 വിമാനമാണ് അപകടത്തിൽപ്പെട്ടത്

ന്യൂഡൽഹി: വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകർന്നു വീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. രാജസ്ഥാൻ ഹനുമൻഗഡിൽ വീടിനു മുകളിലാണ് വിമാനം തകർന്നുവീണത്.

തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. സൂറത്ത്ഗഡിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രദേശവാസികളായ രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

പൈലറ്റ് സുരക്ഷിതനാണെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം