അഹമ്മദാബാദിൽ ഭൂചലനം (പ്രതീകാത്മക ചിത്രം)

 
India

അഹമ്മദാബാദിൽ നേരിയ ഭൂചലനം; നാശനഷ്ടമില്ല

വ്യാഴാഴ്ച പുലർച്ചെ 4.39നാണ് റിക്റ്റർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്

Sarath Nath MS

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 4.39നാണ് റിക്റ്റർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. ആളപായമില്ല.

അഹമ്മദാബാദിൽ നിന്ന് 29 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ഭൂചലനത്തിന്‍റെ തീവ്രത കുറവായിരുന്നതിനാൽ കാര്യമായ ആഘാതമുണ്ടായില്ല. നേരിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. ജീവനോ സ്വത്തിനോ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഗുജറാത്ത് ഭൂകമ്പസാധ്യത വളരെ കൂടുതലുള്ള സംസ്ഥാനമാണെന്നും കഴിഞ്ഞ 200 വർഷത്തിനിടെ ഒമ്പത് വലിയ ഭൂകമ്പങ്ങൾ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പറയുന്നു. 2001ൽ കച്ച് മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ 20,000 പേർ മരിക്കുകയും 1.66 ലക്ഷത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്