India

ഡൽഹിയിൽ വീണ്ടും നേരിയ ഭൂചലനം

റിക്‌ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ വീണ്ടും നേരിയ ഭൂചലനം. ന്യൂഡൽഹിക്ക് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ഭാഗത്ത് അഞ്ച് കിലോമീറ്റർ ആഴത്തിലാണു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. റിക്‌ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിക്കുന്നു. വൈകിട്ട് 4.42-ഓടെയായിരുന്നു ഭൂചലനം.

ഇന്നലെ ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയയിടങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ട ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനായിരുന്നു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്