India

എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യത; ഫറൂഖ് അബ്ദുള്ള

പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്നാൽ രാജ്യത്തെ നയിക്കാൻ ആർക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ചെന്നൈ: 2024 ലോക്സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നാൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള (farooq abdullah).

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുന്നതിൽ എം കെ സ്റ്റാലിനും ഡിഎംകെയും നല്ല രീതിയിൽ പരിശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്നാൽ രാജ്യത്തെ നയിക്കാൻ ആർക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ