എം.കെ. സ്റ്റാലിൻ, നരേന്ദ്ര മോദി
ന‍്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിൻ. മോദി വോട്ടിനു വേണ്ടി സംസ്ഥാനത്തെ പറ്റി ഒഡിഷയിലും ബിഹാറിലും വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ സ്റ്റാലിൻ മോദി പദവി മറന്ന് സംസാരിക്കരുതെന്ന് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കേണ്ടത് ജനക്ഷേമത്തിലാകണമെന്നും സ്റ്റാലിൻ പറഞ്ഞു.
ബിഹാറിലെ മുസഫർപൂരിൽ നടന്ന റാലിക്കിടെയായിരുന്നു മോദി തമിഴ്നാടിനെ കുറിച്ച് സംസാരിച്ചത്. ബിഹാറിൽ നിന്നുള്ളവരെ തമിഴ്നാട്ടിൽ ഉപദ്രവിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.