mobile tower (Representative Image) 
India

50 മീറ്റർ ഉയരം, 10 ടൺ ഭാരം; ഉത്തർപ്രദേശിൽ മൊബൈൽ ടവർ മോഷണം പോയി

ഷെൽട്ടർ, ഇലക്ട്രിക്കൽ ഫിറ്റിംഗ് ഉള്‍പ്പെടെ അനുബന്ധ ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടു

MV Desk

പ്രയാഗ്‍രാജ്: 50 മീറ്റർ ഉയരവും 10 ടണ്ണിലധികം ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ ഉജ്ജൈനി ഗ്രാമത്തിൽ സംഭവം. 8.5 ലക്ഷം രൂപ വിലമതിക്കുന്ന ടവറാണ് മോഷണം പോയത്.

തുടർന്ന് ടെക്നീഷ്യന്‍ രാജേഷ് കുമാര്‍ യാദവ് പൊലീസിനെ അറിയിക്കുകയായിരുന്നു. ടെക്നീഷ്യന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഐപിസി സെക്ഷൻ 379 (മോഷണം) പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു.

ഉജ്ജൈനി സ്വദേശിയായ ഉബൈദുള്ളയുടെ വയലിൽ ഈ വര്‍ഷം ജനുവരിയില്‍ സ്ഥാപിച്ച മൊബൈല്‍ ടവറാണ് മോഷ്ടിക്കപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 31ന് ശേഷമാണ് ടവര്‍ കാണാതായതെന്നും പരാതിയിലുണ്ട്. എന്നിട്ടും പൊലീസിനെ അറിയിക്കാന്‍ എട്ട് മാസം വൈകിയതെന്തെന്ന് വ്യക്തമല്ല.

ഷെൽട്ടർ, ഇലക്ട്രിക്കൽ ഫിറ്റിംഗ് ഉള്‍പ്പെടെ അനുബന്ധ ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടു. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. സ്ഥലമുടമയുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി.

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

നീറ്റ് ക്രമക്കേട്: ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം നൽകണം; ആവശ‍്യവുമായി പാറ്റകൾ

വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദിച്ച കേസ്: ബിജെപി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു

റാഗിങ് തടയാന്‍ സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പും നിയമവും