രാഹുൽ ഗാന്ധിയും സ്റ്റാലിനും മോദി

 
India

"ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി, അധികാരത്തിനായി കോൺഗ്രസ് ആരെയും ചതിക്കും": രൂക്ഷ വിമർശനവുമായി മോദി

30 വർഷമായി ബന്ധമുണ്ടായിരുന്ന ഡിഎംകെയെ രാഷ്ട്രീയക്കാറ്റ് മാറിയപ്പോൾ കോൺഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി

Manju Soman

ബെംഗളൂരു: തമിഴ്നാട്ടിലെ സഖ്യമാറ്റത്തിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിൽ ഇരിക്കാൻ വേണ്ടി ആരെയും ചതിക്കാൻ മടിയില്ലാത്തവരാണ് കോൺഗ്രസ് എന്നാണ് മോദി പറഞ്ഞത്. തമിഴ്നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനു പിന്നാലെ അവരെ പിന്തുണയ്ക്കുകയായിരുന്നു. 30 വർഷമായി ബന്ധമുണ്ടായിരുന്ന ഡിഎംകെയെ രാഷ്ട്രീയക്കാറ്റ് മാറിയപ്പോൾ കോൺഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി പറഞ്ഞു.

കോൺഗ്രസിന് ഡിഎംകെയുമായി 25- 30 വർഷത്തെ ബന്ധമുണ്ടായിരുന്നു. 2014ന് മുൻപുള്ള 10 വർഷം കോൺഗ്രസ് അധികാരത്തിലേറിയത് ഡിഎംകെയുടെ ഉറപ്പിലാണ്. കോൺഗ്രസിന്‍റെ നല്ലതിനുവേണ്ടിയാണ് എന്നും ഡിഎംകെ പ്രവർത്തിച്ചിട്ടുള്ളത്. ചില സാഹചര്യങ്ങളിൽ ഡിഎംകെ കോൺഗ്രസിനെ രക്ഷിച്ചിട്ടുമുണ്ട്.

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടിയാണ്. അവർക്ക് നിലനിൽക്കാൻ മറ്റാരെങ്കിലും വേണം. എന്നാൽ ആദ്യ അവസരം കിട്ടുമ്പോൾ അവർ തന്‍റെ സഖ്യ കക്ഷികളെ തന്നെ ചതിക്കും. മറ്റൊരു പാർട്ടിയുടെ പിന്തുണയില്ലാതെ അവർക്ക് നിലനിൽപ്പില്ല. തമിഴ്നാട്ടിൽ അപ്രതീക്ഷിത ഫലം വന്നപ്പോൾ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡിഎംകെയുടെ പിന്നിൽ നിന്ന് കുത്തി. - ബെംഗളൂരുവിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം