Narendra Modi
പറ്റ്ന: രാഷ്ട്രീയ ജനതാദൾ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ആർജെഡി കുട്ടികളുടെ മനസിൽ വിഷം നിറക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജംഗിൾ രാജിന്‍റെ പാട്ടുകളും, മുദ്രാവാക്യങ്ങളും ശ്രദ്ധിച്ച് നോക്കിയാൽ ഇത് മനസിലാകും. പിടിച്ചു പറിക്കാരാകണമെന്നാണ് വേദിയിൽ ആർജെഡി പറയിപ്പിക്കുന്നത്.
നിങ്ങളുടെ കുട്ടികൾ ഡോക്‌റ്റർ ആവണോ അതോ പിടിച്ചുപറിക്കാരാവണമോയെന്ന് തീരുമാനമെടുക്കുക. ഇങ്ങനെയുളളവരെ വിജയിപ്പിക്കരുതെന്നും മോദി ബിഹാറിൽ പറഞ്ഞു.
ആദ്യഘട്ടവോട്ടെടുപ്പിൽ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് ജംഗിൾരാജിനുളള ഷോക്കാണെന്നും മോദി പറഞ്ഞു. ബിഹാറിലെ സീതാമഢിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.