ഒരു മണിക്കൂർ 48 മിനിറ്റ്!! സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് പ്രധാനമന്ത്രി മോദി

 
India

ഒരു മണിക്കൂർ 48 മിനിറ്റ്!! സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് പ്രധാനമന്ത്രി മോദി

തുടർച്ചയായി 12 തവണ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച് ഇന്ദിരാഗാന്ധിയുടെ റെക്കോഡും മറികടന്നു

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വന്തം റെക്കോഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടു നിന്നു. കഴിഞ്ഞ വർഷത്തെ 98 മിനിറ്റ് ദൈർഘ്യമാണ് അദ്ദേഹം ഇതോടെ മറികടന്നത്.

ഓപ്പറേഷൻ സിന്ദൂർ, നികുതിയിളവ് പ്രഖ്യാപനം അടക്കം പരാമർശിച്ച പ്രസംഗം, അദ്ദേഹം ഇതുവരെ നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം 2014 ൽ അദ്ദേഹം നടത്തിയ ആദ്യ പ്രസംഗം വെറും 65 മിനിറ്റായിരുന്നു.

അതേസമയം, ചെങ്കോട്ടയിൽ തുടർച്ചയായി 12 തവണ രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി എന്ന മറ്റൊരു റെക്കോർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കി. ഇന്ദിരാഗാന്ധിയും മൻമോഹൻ സിങ്ങും തുടർച്ചയായി ആകെ 11 തവണകൾ മാത്രമാണ് തുടർച്ചയായി പ്രസംഗിച്ചിട്ടുള്ളത്.

1947 നും 1963 നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു മാത്രമാണ് തുടർച്ചയായി ഏറ്റവും കൂടുതൽ പ്രസംഗങ്ങൾ നടത്തിയിട്ടുള്ളത് - 17 തവണ. മറ്റ് നേതാക്കളായ ലാൽ ബഹാദൂർ ശാസ്ത്രി 2 തവണ, മൊറാർജി ദേശായി 4 തവണ, പി.വി. നരസിംഹ റാവു 4 തവണ, അടൽ ബിഹാരി വാജ്‌പേയി 6 വർഷവും തുടർച്ചയായി പ്രസംഗിച്ചു.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണു; എട്ട് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

സംസ്ഥാനത്ത് അതിശക്ത മഴ; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

ഗൂഗിൾപേയും ഫോൺപേയും ഈ സംവിധാനം നിർത്തലാക്കുന്നു

''ജയിച്ചതിൽ സന്തോഷം, ജയം പ്രതീക്ഷിച്ചിരുന്നില്ല'': ശ്വേത മേനോൻ