India

മോദിയുടെ നേതൃത്വത്തിൽ യുഎന്നിൽ യോഗ ദിനാഘോഷം - Video

ഐക്യരാഷ്‌ട്ര സഭയുടെ അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി

MV Desk

യുഎൻ: ഒമ്പതാമത് അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തിന് ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി.

യുഎൻ ആസ്ഥാനത്തെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വലിയ ജനക്കൂട്ടത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്നിവിടെയുണ്ടെന്നാണ് താനറിഞ്ഞതെന്നും മോദി. ഒമ്പതു വർഷം മുൻപ് ഇതേ വേദിയിൽ വച്ചാണ് അന്താരാഷ്‌ട്ര യോഗ ദിനം എന്ന ആശയം താൻ മുന്നോട്ടു വച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.

''യോഗ ഇന്ത്യയിൽനിന്നാണു വരുന്നത്. ഇന്ത്യയുടെ മറ്റു പൗരാണിക പാരമ്പര്യങ്ങൾ പോലെ ഇതും സജീവമായി നിലനിൽക്കുന്നു'', മോദി പറഞ്ഞു.

അതേസമയം, യോഗയ്ക്ക് പകർപ്പവകാശമോ പേറ്റന്‍റോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒന്ന് അയ്യപ്പന്‍റെ ജന്മദിനം; കേരളത്തിലെ എല്ലാ വീടുകളിലും ചിരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി

മന്ത്രിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷൻ ക്യാമറകളിലില്ല; വീണാ ജോർജിനെ വിദഗ്ധ സംഘം പരിശോധിക്കും

10 കോടി ഫോളോവേഴ്സ്; ഇൻസ്റ്റഗ്രാമിൽ ചരിത്ര നേട്ടം കുറിച്ച് മോദി

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ വരി നിന്ന രോഗിയുടെ തലയിൽ ചക്ക വീണു

എഐ ഉച്ചകോടി പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി