India

'മൊഗാമ്പോ ഖുഷ് ഹുവാ' : അമിത് ഷായെ പരിഹസിച്ച്  ഉദ്ധവ് താക്കറെ

മിസ്റ്റർ ഇന്ത്യ എന്ന സിനിമയിലെ സുപ്രസിദ്ധമായ സംഭാഷണം മൊഗാമ്പോ ഖുഷ് ഹുവാ എന്ന് ഉദ്ധവ് പരിഹാസത്തോടെ പറയുകയായിരുന്നു. മിസ്റ്റർ ഇന്ത്യയിൽ ഓംപുരി അവതരിപ്പിച്ച കഥാപാത്രമാണ് മൊഗാമ്പോ

MV Desk

മഹാരാഷ്ട്ര : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ശിവസേന(യുബിടി) പ്രസിഡന്‍റ് ഉദ്ധവ് താക്കറെ. യഥാർഥ ശിവസേനയായി ഏക്നാഥ് ഷിൻഡെ ഘടകത്തിനെ അംഗീകരിച്ച് ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ട നടപടിയെക്കുറിച്ചു പരാമർശിക്കുമ്പോൾ മിസ്റ്റർ ഇന്ത്യ എന്ന സിനിമയിലെ സുപ്രസിദ്ധമായ സംഭാഷണം മൊഗാമ്പോ ഖുഷ് ഹുവാ എന്ന് ഉദ്ധവ് പരിഹാസിക്കുകയായിരുന്നു. മിസ്റ്റർ ഇന്ത്യയിൽ ഓംപുരി അവതരിപ്പിച്ച കഥാപാത്രമാണ് മൊഗാമ്പോ. 

'കഴിഞ്ഞദിവസം ഒരാൾ പൂനെയിൽ വന്നിട്ടുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, ശിവസേനയുടെ പേരും ചിഹ്നവും അടിമകൾക്കു ലഭിച്ചതു കൊണ്ട് എല്ലാം നല്ലരീതിയിൽ പോകുന്നു എന്നായിരുന്നു ആരോ നൽകിയ മറുപടി. അതു കേട്ടപ്പോൾ മൊഗാമ്പോയ്ക്ക് സന്തോഷമായി,' അമിത് ഷായുടെ പേരു സൂചിപ്പിക്കാതെ ഉദ്ധവ് പറഞ്ഞു. 

ശിവസേനയ്ക്കു സംഭവിച്ചതു നാളെ ഏതു പാർട്ടിക്കും സംഭവിക്കാമെന്നും, എപ്പോഴും കണ്ണു തുറന്ന് ജാഗരൂകരായി ഇരിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സംഭവിച്ചതു തെറ്റാണെന്നു പൊതുജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ധേരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

മോർച്ചറിയിൽ മൃതദേഹങ്ങളുടെ റീൽസ് ചിത്രീകരണം; ചെന്നൈയിൽ മൂന്ന് പേർ അറസ്റ്റിൽ

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം