India

"ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു"; കർണാടകയിൽ സഹപാഠികൾക്കെതിരെ സദാചാര ഗുണ്ടായിസം

സംസ്ഥാനത്ത് സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം.

ബംഗളൂരു: കർണാടകയിൽ വീണ്ടും സദാചാര ഗുണ്ടായിസം. ബുധനാഴ്ച ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഹപാഠികൾക്കെതിരെയായിരുന്നു ആക്രമണം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്തായിരുന്നു മർദനം.

കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു സമുദായത്തിൽപെട്ട ആൺകുട്ടി തന്‍റെ സഹപാഠിയായ മുസ്ലീം പെൺകുട്ടിയോടൊപ്പം ഹോട്ടലിൽ ഭക്ഷണം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം യുവാക്കൾ ഹോട്ടലിൽ അതിക്രമിച്ചു കതറി ഇവരെ മർദിക്കുകയായിരുന്നു. വ്യത്യസ്ത മതപശ്ചാത്തലത്തിൽ നിന്നുള്ളയാളുമായി പൊതുസ്ഥലത്ത് കാണുന്നത് അനിചിതമാണൊ എന്ന് ചോദിച്ച് അക്രമികൽ പെൺകുട്ടിയെ ശാസിക്കുന്നുമുണ്ട്.

പുറത്തുവന്ന വീഡിയോയിൽ പെൺകുട്ടി സംഘത്തെ തടയാന്‍ ശ്രമിക്കുന്നത് കാണാം. വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നത് ചോദ്യം ചെയ്ത പെൺകുട്ടിക്കു നേരെ അസഭ്യവർഷവും നടത്തുന്നുണ്ട്. പെൺകുട്ടിയുടെ പരാതിയെതുടർന്ന് പൊലീസ് സംഭവത്തിൽ കേസെടുത്തു. സംസ്ഥാനത്ത് സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി