India

"ദി കേരള സ്റ്റോറി" കണ്ടു; പിന്നാലെ കാമുകനെതിരേ പൊലീസിൽ പരാതി..!!!

ഉന്നതപഠനം പൂർത്തിയായ യുവതി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്

MV Desk

മധ്യപ്രദേശ് : "ദി കേരള സ്റ്റോറി" കണ്ടതിനു പിന്നാലെ കാമുകനെതിരേ പൊലീസിൽ പരാതി നൽകി യുവതി. ലൈംഗിക പീഡന പരാതിക്കൊപ്പം തന്നെ മതം മാറാന്‍ നിർബന്ധിക്കുന്നതായും പറയുന്നു. സംഭവത്തിൽ 23 കാരനായ യുവാവിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മധ്യപ്രദേശിലെ ഖജ്റാനയിലാണ് സംഭവം. പ്ലസ് 2 വിദ്യാഭ്യാസം മാത്രമുള്ള യുവാവ് തൊഴിൽ‌ രഹിതനാണ്. ഉന്നതപഠനം പൂർത്തിയായ യുവതി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്നു. നാല് വർഷം മുന്‍പ് ഒരു കോച്ചിങ് സെന്‍ററിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുന്നത്. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി.

വിവാഹവാഗ്ദാനം നൽകി പലപ്പോഴുമായി പീഡിപ്പിക്കുകയും മതംമാറാന്‍ സ്ഥിരമായി നിർബന്ധിക്കുകയും ചെയ്തു. ഇത് തന്നെ മാനസികമായി തളർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ഇരുവരും ഒരുമിച്ചാണ് സിനിമ കാണാന്‍ പോയത്. എന്നാൽ വീട്ടിൽ തിരികെ എത്തിയ ഇരുവരും തമ്മിൽ തർക്കമായി, യുവാവ് വീടുവിട്ട് ഇറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

അന്തരീക്ഷത്തിൽ കനത്ത മൂടൽ; ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം മോശം

സാങ്കേതിക തകരാർ; പത്തുലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിച്ച് ടൊയോട്ട

പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി; മൂന്നുപേർക്ക് പരുക്ക് | video

4 വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത‍്യ എ ടീമിന് ബാറ്റിങ് തകർച്ച

പി.എസ്. പ്രശാന്ത് ഒഴിയും; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി അധികാരത്തിലേക്ക്