mumbai doctor finds human finger inside ice cream cone ordered online 
India

ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീംമിൽ മനുഷ്യ വിരൽ; പരാതി

ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീംമിൽ മനുഷ്യ വിരലിന്‍റെ ഭാഗം കണ്ടെത്തി. മഹാരാഷട്രയിലെ മലഡിലാണ് സംഭവം. മലഡ് സദ്വേശിയായ ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്.

ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. പകുതിയോളം കഴിച്ച ശേഷം കട്ടിയുള്ള എന്തോ നാവിൽ തട്ടിയെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈവിരലിന്‍റെ ഭാഗം കണ്ടെത്തിയതെന്നും ഡോക്‌ടർ പറയുന്നു. പിന്നാലെ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വിരലിന്‍റെ കഷ്ണം ഫൊറൻസിക് പരിശോധനക്കായ‍ി അയച്ചിട്ടുണ്ട്.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ