India

സ്ഥിരമായി തന്നെ അധിക്ഷേപിക്കുന്നതിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധ; പ്രധാനമന്ത്രി

രാജ്യത്തെ ആദ്യ ഗോത്ര വനിതാ രാഷ്ട്രപതിയെ പോലും അവർ എതിർത്തു

സിധി: സ്ഥിരമായി തന്നെ അധിക്ഷേപിക്കുന്നതിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേത്ര വർഗക്കാരുടെ വോട്ട് ബാങ്കിൽ മാത്രമാണ് അവരുടെ ശ്രദ്ധ. അവരുടെ ക്ഷേമത്തിൽ അല്ലെന്നും മോദി കുറ്റപ്പെടുത്തി. ഗോത്രവർഗക്കാരുടെ മധ്യപ്രദേശിലെ സിധി ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആദ്യ ഗോത്ര വനിതാ രാഷ്ട്രപതിയെ പോലും അവർ എതിർത്തു. മൂൻകൂട്ടി ഭക്ഷണം ലഭിച്ചിട്ടും രാജ്യത്തെ ട്രൈബൽ ചീഫ് ഇൻഫർമേഷൻ കമ്മിഷറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും കോൺഗ്രസ് മാറിനിന്നു. തന്‍റെ സർക്കാർ അഴിമതികൾ അവസാനിപ്പിച്ചതിലൂടെ, ആ പണം പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ വിനിയോഗിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായുള്ള പ്രധാനമന്ത്രി വിശ്വകർമ പദ്ധതിക്കായി 13000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി