ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി

 

file image

India

ജി20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമെരിക്കയിലേക്ക്

ഡിസംബറൽ 14, 15 തീയതികളിൽ മോദി അമെരിക്കയിലെത്തുമെന്ന് ഇന്ത‍്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ അറിയിച്ചു

Aswin AM

വാഷിങ്ടൺ: അമെരിക്ക സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബറൽ 14, 15 തീയതികളിൽ ഫ്ലോറിഡയിലെ മിയാമിയിൽ വച്ച് നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തുമെന്ന് ഇന്ത‍്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ അറിയിച്ചു. അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് മോദിയെ അമെരിക്കയിലേക്ക് സന്ദർശനത്തിനായി ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത‍്യ സന്ദർശിച്ചേക്കുമെന്നും സെർജിയോ പറഞ്ഞു. അമെരിക്കയുമായുള്ള വ‍്യാപാര കരാർ ഉടനെ തന്നെ അന്തിമ ഘട്ടത്തിലാകുമെന്നാണ് കരുതുന്നതെന്നും ട്രംപിന്‍റെയും മോദിയുടെയും സൗഹൃദ ബന്ധം വളരെയധികം അസൂയയോടെയാണ് ലോകം നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം