India

വിനയ് ഫോഗട്ടിന് ഉത്തേജക മരുന്ന് പരിശോധന സമിതിയുടെ നോട്ടീസ്

നോട്ടീസിനു മേൽ രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം

MV Desk

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണ പരാതിയിൽ സമരത്തിനിറങ്ങിയ മുൻ നിര ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക മരുന്ന് പരിശോധന സമിതി നോട്ടീസയച്ചു. ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് നോട്ടീസ്.

നോട്ടീസിനു മേൽ വിനയ് ഫോഗട്ട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. വ്യാഴാഴ്ച്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിങ് സീരിസിൽ മത്സരിക്കാനിരിക്കെയാണ് ഫോഗട്ടിന് നോട്ടീസ് ലഭിക്കുന്നത്.

ജൂൺ 27 ന് പരിശോധനയ്ക്ക് ഹാജരാവണമെന്നായിരുന്നു നിർദേശം. എന്നാൽ പരിശോധനക്കായി അന്നേ ദിവസം ഉദ്യോഗസ്ഥരെത്തിയെങ്കിലും വിനയ് ഫോഗട്ട് ഹാജരായിരുന്നില്ല

ഇഡി ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും, എം.വി. ഗോവിന്ദന്‍റെ മൊഴിയെടുക്കും

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

തമിഴ്നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു