Mansoor Ali Khan 
India

സ്ത്രീവിരുദ്ധ പരാമർശം; മൻസൂർ അലി ഖാനെതിരേ നടപടിക്ക് വനിതാ കമ്മിഷൻ

വിജയും തൃഷയും അഭിനയിച്ച ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശം

ചെന്നൈ: നടിമാരെയും ബലാത്സംഗ രംഗങ്ങളെയും ബന്ധപ്പെടുത്തി നടൻ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ. തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരടക്കം മൻസൂർ അലി ഖാനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

വിജയും തൃഷയും അഭിനയിച്ച ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശം. അതിൽ തൃഷയുടെയും ഖുശ്ബുവിന്‍റെയും റോജയുടെയും പേരെടുത്ത് പറയുകയും ചെയ്തു.

ഇതിനെതിരേ തൃഷ ശക്തമായി രംഗത്തെത്തയിരുന്നു. അദ്ദേഹത്തിനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഇത്തരം വൃത്തികെട്ട മനോഭാവങ്ങൾ അനുവദിച്ച കൊടുക്കാനാവില്ലെന്നും ഈ വിഷയം വനിത കമ്മീഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിയുണ്ടാവുമെന്നും ഖുശ്ബു വ്യക്തമാക്കി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ