സൈനി ഡൽഹിയിൽ; സത്യപ്രതിജ്ഞ 12നെന്ന് റിപ്പോർട്ട് 
India

സൈനി ഡൽഹിയിൽ; സത്യപ്രതിജ്ഞ 12നെന്ന് റിപ്പോർട്ട്

സൈനി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഹരിയാനയിലെ ഞെട്ടിക്കുന്ന വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി നായബ് സിങ് സൈനി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞയും മന്ത്രിസഭാ രൂപീകരണവുമുൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാനാണു സൈനിയുടെ സന്ദർശനം. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ എന്നിവരുമായി അദേഹം സംസാരിച്ചു. സത്യപ്രതിജ്ഞ 12നെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

മുഖ്യമന്ത്രി സ്ഥാനത്തിന് കേന്ദ്രമന്ത്രി റാവു ഇന്ദർജിത്തും മുൻ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സൈനി തന്നെ തുടരട്ടെയെന്നാണു കേന്ദ്ര നിലപാട്. മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെങ്കിലും അനിൽ വിജ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ തുടരും. സത്യപ്രതിജ്ഞയുടെ തയാറെടുപ്പുകളെക്കുറിച്ച് കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ വസതിയിൽ കേന്ദ്ര നേതാക്കളായ ധർമേന്ദ്ര പ്രധാനും ബിപ്ലബ് കുമാർ ദേബും ഉൾപ്പെടെയുള്ളവർ ചർച്ച നടത്തി.

തെരഞ്ഞെടുപ്പു വിദഗ്ധർക്ക് കോൺഗ്രസിനോടായിരുന്നു താത്പര്യമെങ്കിലും ജനങ്ങൾ വിശ്വാസമർപ്പിച്ചത് ബിജെപിയിലാണെന്നു സൈനി ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. പത്തു വർഷത്തെ മോദി ഭരണം സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും നിരവധി പദ്ധതികളിലൂടെ ഗുണം ചെയ്തു. ജനങ്ങൾക്ക് മോദിയെ ഇഷ്ടമാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി മൂന്നാമതും അധികാരത്തിലെത്തിയതെന്നും സൈനി.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ