Neeraj Chopra wins gold in Federation Cup 
India

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

3 വര്‍ഷത്തിനു ശേഷമാണ് നീരജ് ചോപ്ര ഇന്ത്യയില്‍ മത്സരിക്കുന്നത്

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്.

നാലാമത്തെ ത്രോയിലാണ് താരം മികച്ച ദൂരം കണ്ടെത്തുന്നത്. 82.06 മീറ്റര്‍ എറിഞ്ഞ മനു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. 78.39 മീറ്റര്‍ എറിഞ്ഞ ഉത്തം പട്ടേലിനാണ് വെങ്കലം.

ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര 3 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മത്സരിക്കുന്നത്. 2021ലെ ഫെഡറേഷന്‍ കപ്പില്‍ 87.80 ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം