പന്‍ഷുല്‍ ബന്‍സാല്‍

 
India

എന്തിനാണ് സമരം? ആ സമയം കൂടി ഇരുന്ന് പഠിച്ചുകൂടെ! സിജെപി സമരത്തിനെതിരേ നീറ്റ് ടോപ്പര്‍

ചോദ്യപോപ്പർ ചോർന്നതിനെ തുടർന്ന നടത്തിയ പുനപരീക്ഷയിൽ ബൻസൽ രണ്ടാം റാങ്ക് നേടിയിരുന്നു

Namitha Mohanan

ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സമരം തുടരുന്നതിനിടെ പ്രതികരണവുമായി നീറ്റ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ പൻഷുൽ ബൻസാൽ. അവരവിടെ സമരം ചെയ്യുമ്പോൾ താനിവിടെയിരുന്ന് പഠിക്കുകയാണെന്നാണ് ബൻസൽ പ്രതികരിച്ചു.

ചോദ്യപോപ്പർ ചോർന്നതിനെ തുടർന്ന നടത്തിയ പുനപരീക്ഷയിൽ ബൻസൽ രണ്ടാം റാങ്ക് നേടിയിരുന്നു. എന്നാൽ ആദ്യത്തെ പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചിരുന്നില്ല. പുനപരീക്ഷ തന്നെ ഉന്നത വിജയത്തിലേക്ക് നയിച്ചെന്നാണ് ബൻസൽ പറയുന്നത്.

"സമരം ചെയ്യുന്നതിനു പകരം ആ സമയം കൂടി ഇരുന്ന് പഠിക്കാം. സ്കോർ മെച്ചപ്പെടുത്താം. ആദ്യ പരീക്ഷയെക്കാൾ മികച്ച സ്കോർ നേടാൻ രണ്ടാം പരീക്ഷയിലായി. എന്തിനാണ് നെഗറ്റീവ് ചിന്തിക്കുന്നത്. എല്ലാം മറന്ന് പ്രധാന ലക്ഷ്യത്തിനായി മുന്നേറൂ. എന്ത് സംഭവിച്ചാലും അതെല്ലാം നല്ലതിനാണ്." എന്നാണ് ബൻസൽ പ്രതികരിച്ചത്.

അതേസമയം, സമരത്തിന് പിന്തുണ അർപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ദിനം പ്രതി നിരവധി പേരാണ് സമരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കനത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന് ഭാഗമായി ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും ഡൽഹിയിൽ എത്തിച്ചു.

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

'പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധം'; പ്രതിശ്രുത വധുവിനെ ഇംപ്രസ് ചെയ്യാൻ യുവാവിന്‍റെ കടുംകൈ, അറസ്റ്റിൽ