സുപ്രീം കോടതി

 

file image

India

നവകേരള സർവെ: അടിയന്തര വാദത്തിന് സുപ്രീം കോടതി അനുമതി

ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

MV Desk

ന്യൂഡല്‍ഹി: നവകേരള സർവെ റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരള സർക്കാരിന്‍റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. സർവെ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. മന്ത്രിസഭയുടെ അനുമതിയോടെയാണ് സർവെ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നുമാണ് സർക്കാർ കോടതിയെ അറിയിക്കുക.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് നവകേരള സര്‍വെക്കു തുടക്കമിട്ടതെന്നു സർക്കാർ പറയുന്നു. 20 കോടി രൂപ ഇതിനായി വകയിരുത്തി. എന്നാൽ, സിപിഎമ്മിന്‍റെ രാഷ്‌ട്രീയ പ്രചാരണത്തിന് സർക്കാർ പണം ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കെഎസ്‌യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു.

പദ്ധതിക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, തുടര്‍ന്നാണ് സര്‍വെ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈകോടതി കടന്നത്. നവകേരള സര്‍വെ പദ്ധതിക്ക് ബജറ്റ് വിഹിതമോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതി നീരീക്ഷിച്ചു. സർവെ നിയമവിരുദ്ധമെന്നും കോടതി വിധിച്ചിരുന്നു.

ഞായറാഴ്ച ബ്ലാസ്റ്റേഴ്സ് കളിക്കും; വാടക പ്രശ്നം പരിഹരിച്ചു, ഒരാഴ്ചയ്ക്കകം നൽകേണ്ടത് 28 ലക്ഷം രൂപ

ജീവനക്കാരെ പേരെടുത്ത് വിളിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം; വ്യക്തി വിവരം ചോർത്തിയെന്ന് ആരോപണം

ചെങ്കോട്ട ഇനി തിങ്കളാഴ്ചയും തുറക്കും; ഉത്തരവ് പ്രാബല്യത്തിൽ

'ഷർട്ടില്ലാ പ്രതിഷേധം'; നേപ്പാളിലെ ജെൻസി കലാപം മാതൃകയെന്ന് പൊലീസ്

ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിസിഡിഎ; ഓഫിസ് മുറി പൂട്ടി, കളി പ്രതിസന്ധിയിൽ