സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ

 
India

കുട്ടികളിൽ പൊതു അവബോധം വർധിപ്പിക്കണം; സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ

ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങൾ വായിക്കണമെന്നാണ് നിർദേശം

Jisha P.O.

ജയ്പൂർ: വായനശീലനം വർധിപ്പിക്കുക, പൊതു അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് രാജസ്ഥാൻ സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കിയിരിക്കുന്നത്. സ്കൂൾ അസംബ്ലിയിൽ ദിവസവും പത്രം വായിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. ഡിസംബർ 31 നാണ് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങൾ വായിക്കണമെന്നാണ് നിർദേശം.

ചെറിയ പ്രായത്തിൽ തന്നെ പത്ര വായനശീലം വർധിപ്പിക്കുന്നത് പൊതു വിഷയങ്ങളിൽ അവലോകനം ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സീനിയർ സെക്കണ്ടറി സ്കൂളുകളിൽ ഒരു ഇംഗ്ലീഷ് പത്രവും, ഒരു ഹിന്ദി പത്രവും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.

അപ്പർ പ്രൈമറി സ്കൂളുകളിൽ രണ്ട് ഹിന്ദി പത്രങ്ങൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. സ്കൂളിൽ പത്രം വരുത്തുന്നതിന്‍റെ ചെലവ് ജയ്പൂരിലെ സ്കൂൾ വിദ്യാഭ്യാസ കൗൺസിൽ വഹിക്കുമെന്നും ഉത്തരവിലുണ്ട്. പത്രവായനയോടെപ്പം തന്നെ പ്രധാന ദേശീയ, അന്തർദേശീയ വാർത്തകൾ, എഡിറ്റോറിയലുകൾ എന്നിവ ക്ലാസ് തിരിച്ച് ചർച്ച നടത്താനും കുട്ടികളെ പ്രേരിപ്പിക്കണമെന്നും വിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവിലുണ്ട്.

"വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിലേത്!''; തനിക്ക് ഒരു അതൃപ്തിയുമില്ലെന്ന് ശ്രീലേഖ

നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏൽപ്പിക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

''മുഖ്യമന്ത്രി സ്ഥാനത്തിനായി യുഡിഎഫിൽ ആരും പിണങ്ങില്ല, അധികാരത്തിലെത്തി ഖജനാവ് നിറയ്ക്കും'': സതീശൻ

ആഭ‍്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവരവിനൊരുങ്ങി ശ്രേയസ് അയ്യർ